keralaKerala NewsLatest NewsLocal News
മിനിയേച്ചർ ലൈറ്റിന്റെ വയറിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസുകാരൻ മരിച്ചു

കണ്ണൂർ മട്ടന്നൂരിൽ വൈദ്യുതി ഷോക്കേറ്റ് അഞ്ച് വയസുകാരൻ മരിച്ചു. കൊല്ലാരി കുംഭംമൂല അൽ മുബാറക്കിലെ ഉസ്മാൻ മദനിയുടെയും ആയിഷയുടെയും മകൻ സി. മുഹിയുദ്ദീൻ ആണ് മരിച്ചത്. സംഭവം വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ വീട്ടിൽവെച്ചായിരുന്നു.
വീട്ടുവരാന്തയിലെ ഗ്രില്ലിൽ സ്ഥാപിച്ചിരുന്ന മിനിയേച്ചർ ലൈറ്റിന്റെ വയറിൽ നിന്ന് ഷോക്കേറ്റെന്നാണ് പ്രാഥമിക വിവരം. ഗ്രിൽ കയറുന്നതിനിടെ വയറിൽ സ്പർശിച്ച് ഷോക്കേറ്റ കുട്ടി നിലത്ത് തെറിച്ച് വീണു. ഉടൻ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും തുടര്‍ന്ന് കൂത്തുപറമ്പ് ഗവ. ആശുപത്രിയിൽ കൊണ്ടുപോയപ്പോഴേക്കും ജീവൻ രക്ഷിക്കാനായില്ല.
Tag: Five-year-old boy dies after being shocked by miniature light wire