എകെജി സെന്ററില്‍ ദേശീയ പതാക ഉയര്‍ത്തിയത് നിയമ ലംഘനം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥന്‍.
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എകെജി സെന്ററില്‍ ദേശീയ പതാക ഉയര്‍ത്തിയതില്‍ വിമര്‍ശനം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥന്‍.
ഫ്‌ലാഗ് കോഡിന്റെ ലംഘനം നടത്തിയാണ് എകെജി സെന്ററില്‍ പാര്‍ട്ടി സെക്രട്ടറി എ വിജയരാഘവന് ദേശീയ പതാക ഉയര്‍ത്തിയിരിക്കുന്നതെന്നാണ് ശബരീനാഥിന്റെ വിമര്‍ശനം. ദേശീയ പതാക യോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാക സ്ഥാപിക്കരുതെന്ന ഫ്‌ലാഗ് കോഡാണ് ഇവിടെ ലംഘിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
ഇതിനെതിരെ ഫേസ്ബുക്കിലൂടെയാണ് ശബരീനാഥന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ദേശീയ പതാക യോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് എകെജി സെന്ററില്‍ നടന്നത്.
പാര്‍ട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്ഥാനവുമാണ്. സിപിഎമ്മിനെതിരെ ഇന്ത്യന്‍ ഫ്‌ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്നും ശബരിനാഥ് ഫേസ്ബുക്കിസൂടെ വിമര്‍ശിച്ചത്.