Latest News
എയര്‍ ഹോസ്റ്റസിനെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമം, ബഹളം; യാത്രക്കാരനെ വിമാനത്തില്‍ കെട്ടിയിട്ടു
വാഷിംഗ്ടണ്‍: വിമാന യാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസുമാരെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചയാളെ വിമാനത്തില്‍ കെട്ടിയിട്ടു. ഇരുപത്തിരണ്ടുകാരനായ യുവാവ് രണ്ട് എയര്‍ ഹോസ്റ്റസുമാര്‍ക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. ഫിലാഡെല്‍ ഫിയയില്‍ നിന്ന് മിയാമിലേക്ക് പോയ വിമാനത്തിലായിരുന്നു സംഭവം.
വളരെ മോശമായ ഭാഷയില്‍ യുവാവ് ബഹളം വെച്ചിരുന്നു. ഒടുവില്‍ സഹികെട്ടാണ് യുവാവിനെ സീറ്റില്‍ കെട്ടിയിട്ടത്. യുവാവ് നടത്തിയ അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
സംഭവത്തില്‍ ഇയാളെ പോലീസ് കസ്റ്റടിലെടുത്തു. അതേസമയം ഇയാളെ കെട്ടിയിട്ടതില്‍ വിമര്‍ശനം ഉയര്‍ന്നതോടെ ഇതില്‍ ഉള്‍പ്പെട്ട ജീവനക്കാരെ ഫ്രോണ്ടിയര്‍ കമ്പനി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.