നിയന്ത്രണ ഇളവ്; വിദേശത്തേക്കുള്ള വിമാനയാത്ര ചിലവേറുന്നു.
കോഴിക്കോട്: കോവിഡ് നിയന്ത്രണത്തില്‍ ഇളവ് വരുത്തിയതോടെ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചു. ഇതോടെ വിമാനയാത്ര നിരക്ക് കുത്തനെ വര്‍ദ്ധിച്ചിരിക്കുകയാണ്. രണ്ടാം തരംഗ കൊവിഡിന്റെ തീവ്രത കുറഞ്ഞതോടെ തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകാനായി യാത്രക്കാര്‍ തിരക്ക് കൂട്ടിയതോടെ വിമാനയാത്ര നിരക്ക് കുത്തനെ വര്‍ദ്ധിക്കുകയായിരുന്നു.
അതേസമയം കൊച്ചി-ദുബായ് 35,000 രൂപയായിരുന്നത് 62,000 ആയി. കോഴിക്കോട്-ദുബായ് 25,000 ല്‍നിന്ന് 32,000 ആയും കൊച്ചി -ലണ്ടന്‍ 57,000 65,000 ആയും കൊച്ചി- ന്യൂയോര്‍ക്ക് 1,37,000 1,45,000 ആയും ഉയര്‍ന്നു. അതേസമയം സൗദി, ബഹ്‌റൈന്‍ അടക്കമുളള രാജ്യങ്ങളിലേക്കാണ് ഇതുവരെ നേരിട്ട് സര്‍വീസ് ആരംഭിച്ചത്.
അതിനാല്‍ തന്നെ ഒരു ലക്ഷത്തിലേറെ രൂപയാണ് യാത്രക്കാര്‍ക്ക് ചെലവാകുന്നത്. എന്നാല്‍ എന്തിനാലാണ് ഇത്രയും രൂപ അധികമായി ടിക്കറ്റുകള്‍ക്ക് ഈടാക്കുന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.