പ്രളയഫണ്ട് തട്ടിപ്പ്; കളക്ടറേറ്റ് ക്ലാർക്ക് വിഷ്ണു പ്രസാദിനെ പിരിച്ചുവിട്ടു
എറണാകുളം കളക്ടറേറ്റ കേന്ദ്രീകരിച്ചുള്ള പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി, കളക്ടറേറ്റിലെ സെക്ഷൻ ക്ലാർക്കായിരുന്ന വിഷ്ണുപ്രസാദിനെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. സംഭവത്തിൽ വീഴ്ച കണ്ടെത്തിയതിനു പിന്നാലെ സസ്പെൻഷനിലായിരുന്ന വിഷ്ു പ്രസാദിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ലാൻഡ് റവന്യു കമ്മീഷണർ കെ. മുഹമ്മദ് വെെ. സഫീറുള്ളയാണ് പുറപ്പെടുവിച്ചത്.
എറണാകുളം ജില്ലാ കളക്ടറോട് തുടർ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട്, അനുബന്ധ രേഖകൾ, വിഷ്ണു പ്രസാദിന്റെ മൊഴി കണ്ടെത്തലുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾക്കെതിരെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്ന 15 ഗുരുതര കുറ്റങ്ങളിൽ 21 എണ്ണവും ശരിവയ്ക്കുന്ന തരത്തിലായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട്. 2018 ഓഗസ്റ്റിൽ നടന്ന പ്രളയത്തിരയായവർക്ക് അനുവദിക്കപ്പെട്ട നഷ്ടപരിഹാരം നൽകുന്നതിൽ തിരിമറി കാണിച്ചുവെന്നതാണ് കേസ്. രേഖകളിൽ തിരിമറി നടത്തി ലക്ഷങ്ങൾ സ്വന്തം അക്കൗണ്ടുകളിലേക്ക് അയയ്ക്കുകയായിരുന്നു വിഷ്ണു പ്രസാദ്. മുക്കാൽ കോടിയിലേറെ രൂപയാണ് വിഷ്ണുപ്രസാദ് സ്വന്തം അക്കൗണ്ടിലേക്ക് മാത്രമായി അയച്ചത്.
2019 ജനുവരിയിലാണ് സംഭവം പുറം ലോകമറിഞ്ഞത്. തൊട്ടുപിന്നാലെ വിഷ്ണുപ്സാദിനെ സസ്പെന്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ വർഷങ്ങൾ പിന്നിട്ടിട്ടും നടപടി എടുക്കാതിരുന്നതിനെ തുടർന്ന് പലകോണുകളിൽ നിന്നും വിമർശനം ഉയർന്നു വന്നിരുന്നു.
Tag: Flood fund fraud; Collectorate clerk Vishnu Prasad dismissed