മുംബൈയില്‍ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം, 33 മരണം
മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ വന്‍ നാശനഷ്ടം. മഴക്കെടുതിയില്‍ 33 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. നഗരത്തില്‍ പലയിടങ്ങളിലും വെള്ളം കയറിയതിനാന്‍ ഗതാഗതം താറുമാറായി കിടക്കുകയാണ്.
സബര്‍ബന്‍ ട്രെയിനുകള്‍ സര്‍വീസ് പുന:രാരംഭിച്ചിട്ടുണ്ട്. ഹാര്‍ബര്‍ ലൈന്‍, സെന്‍ട്രല്‍ ലൈന്‍, ട്രാന്‍സ് ഹാര്‍ബര്‍ ലൈനുകളിലൂടെയുള്ള ട്രെയിനുകള്‍ സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്.
നിലവിലെ സാഹച്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിലയിരുത്തി. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. തകര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങളും മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളും നിരീക്ഷിക്കാന്‍ അധികൃര്‍ക്ക് നിര്‍ദേശം നല്‍കിയതായി് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.