Latest NewsNationalNewsUncategorized
അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് മെയ് 31 വരെ നീട്ടി; ഡിജിസിഎ
ന്യൂ ഡെൽഹി: രാജ്യത്ത് കൊറോണ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് മെയ് 31 വരെ നീട്ടിയതായി ഡിജിസിഎ അറിയിച്ചു. കൊറോണ കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ 2020 മാർച്ച് 23 മുതൽ പാസഞ്ചർ സർവീസുകൾ നിർത്തിവെച്ചിരുന്നു.
എന്നാൽ വന്ദേ ഭരത് മിഷനു കീഴിൽ മെയ് മുതൽ പ്രത്യേക അന്തരാഷ്ട്ര വിമാനങ്ങളും ജൂലൈ മുതൽ എയർ ബബിൾ പ്രക്രിയയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെയും വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.
യുഎസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് എന്നിവയുൾപ്പെടെയുള്ള 27 രാജ്യങ്ങളുമായാണ് ഇന്ത്യ എയർ ബബിൾ കരാർ രൂപീകരിച്ചത്. ഇതു പ്രകാരം പ്രത്യേക അന്തരാഷ്ട്ര വിമാനങ്ങൾ അവരുടെ പ്രദേശങ്ങൾക്കിടയിൽ എയർലൈൻസിന് പ്രവർത്തിപ്പിക്കാൻ കഴിയും.