CovidEditor's ChoiceKerala NewsLatest NewsLocal NewsNationalNews
കൊവിഡ് വാക്സിൻ ആഴ്ചകൾക്കുള്ളിൽ, കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. പ്രധാനമന്ത്രി

ന്യൂഡൽഹി / കൊവിഡ് വാക്‌സിൻ കുറഞ്ഞ നിരക്കിൽ രാജ്യത്ത് ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മൂന്ന് വാക്‌സി നുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും, ഏതാനും ആഴ്ചകൾക്കുള്ളിൽ വിതരണത്തിന് തയ്യാറാകുമെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു.
കൊവിഡ് മുന്നണിപ്പോരാളികൾക്കാണ് ആദ്യം വാക്‌സിൻ നൽകുക യെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ചേർന്ന സർവകക്ഷി യോഗത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്. വാക്സിൻ രാജ്യത്തെ മുഴുവൻ ജനങ്ങ ൾക്കും എത്തിക്കാൻ അതി വിദഗ്ദ്ധരായ ആളുകൾ ഉണ്ടെന്നും, അവ രുടെ കർമ്മ ശേഷി പരമാവധി പ്രയോജനപ്പെടുത്തുമെന്നും പ്രധാന മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.