Kerala NewsLatest News
പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കി രാഹുല്‍ ഗാന്ധി

സെക്രട്ടേറിയേറ്റിന് മുന്നില്‍ പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കി രാഹുല്‍ ഗാന്ധി. സമരപ്പന്തലില്‍ എത്തിയ അദ്ദേഹം ഉദ്യോഗാര്‍ത്ഥികളുമായി സംസാരിച്ചു. ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ നിന്നാണ് രാഹുല്‍ ഗാന്ധി സമരപന്തലില്‍ എത്തിയത്.
സിപിഒ സമര പന്തലിലാണ് രാഹുല്‍ ഗാന്ധി ആദ്യമായി എത്തിയത്. ശശി തരൂര്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. സമരം ചെയ്യുന്നവരുടെ പ്രതിനിധികളും നേതാക്കളും രാഹില്‍ ഗാന്ധിക്ക് സാഹചര്യം വിശദീകരിച്ചു.
നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് നടന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരമിരിക്കുന്ന സമരപന്തലിലേക്കും, എല്‍ജിഎസ് സമരപന്തലിലേക്കും രാഹുല്‍ ഗാന്ധി എത്തും.