CovidEditor's ChoiceHealthLatest NewsNationalNews
വാക്സീനേഷന്‍ നല്‍കുന്ന ഒരു കേന്ദ്രത്തില്‍ ഒരേ തരം വാക്സീന്‍ മാത്രം ഉപയോഗിക്കണം.

ദില്ലി / കൊവിഡ് വാക്സീനേഷന്‍ നല്‍കുന്ന ഒരു കേന്ദ്രത്തില്‍ ഒരേ തരം വാക്സീന്‍ മാത്രം ഉപയോഗികാണാമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്‌സിന്റെ ലഭ്യതയനുസരിച്ച് ഇതു തീരുമാനിക്കാം എന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
ആദ്യത്തെ തവണ സ്വീകരിച്ച അതെ വാക്‌സിന്‍ തന്നെയാകണം അടുത്ത തവണയും സ്വീകരിക്കേണ്ടത്. ശനിയാഴ്ചയാണ് വാക്‌സിന്‍ വിതരണം ആരംഭിക്കുക. ആദ്യ ഡോസ് വാക്സിനെടുത്ത് 28 ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്.
വാക്‌സിന്‍ വിതരണത്തിന് കേരളവും പൂര്‍ണ സജ്ജമായിട്ടുണ്ട്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളില്‍ കുത്തിവയ്പ് നല്‍കും. ഏറ്റവും കൂടുതല്‍ വാക്സീന്‍ കിട്ടുക എറണാകുളം ജില്ലക്കാണ്,73000 ഡോസ്. കുറവ് കാസര്‍കോട് ജില്ലയില്‍, 6860 ഡോസ്.