BusinessecnomykeralaLatest News

ഫോബ്‌സിന്റെ റിപ്പോർട്ട് പുറത്ത്; മലയാളികളിൽ ഏറ്റവും സമ്പന്നൻ ജോയ് ആലുക്കാസ്

മലയാളികളിൽ ഏറ്റവും സമ്പന്നൻ ജോയ് ആലുക്കാസ് ആണെന്ന് ഫോബ്‌സ് പുറത്തിറക്കിയ റിയൽ ടൈം ശതകോടീശ്വര പട്ടിക വ്യക്തമാക്കുന്നു. 6.7 ബില്യൺ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയോടെ 69 കാരനായ ജോയ് ആലുക്കാസ് ലോക പട്ടികയിൽ 566-ാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി – 5.4 ബില്യൺ ഡോളർ (47,500 കോടി രൂപ) ആസ്തിയോടെ 749-ാം സ്ഥാനം. മൂന്നാം സ്ഥാനത്ത് ജെംസ് എഡ്യുക്കേഷൻ ചെയർമാൻ സണ്ണി വർകി – 4 ബില്യൺ ഡോളർ സമ്പത്തോടെ 999-ാം റാങ്ക്. പട്ടികയിൽ ഇടം നേടിയ ഏക മലയാളി വനിതയാണ് മുത്തൂറ്റ് ഫിനാൻസിന്റെ സാറാ ജോർജ് മുത്തൂറ്റ്.

ഫോബ്‌സ് പട്ടികയിലെ പ്രമുഖ മലയാളികൾ

രവി പിള്ള (ആർ.പി. ഗ്രൂപ്പ്): $3.9 ബില്യൺ – 1015

ടി.എസ്. കല്യാണരാമൻ (കല്യാൺ ജ്വല്ലേഴ്സ്): $3.6 ബില്യൺ – 1108

എസ്. ഗോപാലകൃഷ്ണൻ (ഇൻഫോസിസ് സഹസ്ഥാപകൻ): $3.5 ബില്യൺ – 1166

രമേശ് കുഞ്ഞിക്കണ്ണൻ (കെയ്ൻസ് ഗ്രൂപ്പ്): $3.0 ബില്യൺ – 1324

മുത്തൂറ്റ് കുടുംബം (സാറാ ജോർജ് മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്സാണ്ടർ മുത്തൂറ്റ്): ഓരോരുത്തർക്കും $2.5 ബില്യൺ – 1575

ഷംസീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ്): $1.9 ബില്യൺ – 2012

എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ്): $1.9 ബില്യൺ – 2037

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ്): $1.4 ബില്യൺ – 2556

ആഗോള തലത്തിൽ

പട്ടിക മണിക്കൂറുകൾക്കുള്ളിൽ തന്നെ മാറ്റം കണ്ടു. ഒരുവർഷത്തിലേറെയായി ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് ഒന്നാം സ്ഥാനത്ത് തുടരുന്ന എലോൺ മസ്കിനെ താൽക്കാലികമായി പിന്നിലാക്കിക്കൊണ്ട് ഓറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ മുന്നിലെത്തി. ഓറക്കിളിന്റെ ഓഹരി വില കുതിച്ചുയർന്നതോടെ ഒരുദിവസംകൊണ്ട് എലിസന്റെ സമ്പത്തിൽ 101 ബില്യൺ ഡോളർ കൂടി, ആകെ 393 ബില്യൺ ഡോളർ ആസ്തിയോടെ അദ്ദേഹം ഒന്നാം സ്ഥാനത്തെത്തി. കുറച്ച് മണിക്കൂറുകൾക്കകം മസ്ക് വീണ്ടും ഒന്നാം സ്ഥാനം പിടിച്ചെടുത്തെങ്കിലും, എലിസന്റെയും ഓറക്കിളിന്റെയും നേട്ടം ചരിത്രപരമായിരുന്നു.

Tag: Forbes report out; Joy ​​Alukkas is the richest Malayali

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button