Businessindia

വിദേശ നിക്ഷേപ നയ ലംഘനം: മിന്ത്രയ്‌ക്കെതിരെ ഇഡി കേസെടുത്തു; ₹1654 കോടിയുടെ നിയമലംഘനം

വിദേശ നിക്ഷേപ നയങ്ങൾ (FDI) ലംഘിച്ചെന്നാരോപിച്ച് ഇന്ത്യൻ ഫാഷൻ ഇ-കൊമേഴ്‌സ് കമ്പനിയായ മിന്ത്രയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് രജിസ്റ്റർ ചെയ്തു. ₹1654.35 കോടി രൂപയുടെ നിയമലംഘനമാണ് കേസിൽ ആരോപിക്കപ്പെടുന്നത്. മിന്ത്രയുടെ അനുബന്ധ സ്ഥാപനങ്ങൾക്കും ഡയറക്ടർമാർക്കും ഇതുമായി ബന്ധപ്പെട്ട് കേസുകളുണ്ട്. 1999ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (FEMA) പ്രകാരമാണ് നടപടി സ്വീകരിച്ചത്.

മിന്ത്രയും അതിന്റെ സഹോദര സ്ഥാപനങ്ങളും ‘ഹോൾസേൽ കാഷ് ആൻഡ് ക്യാരി’ മോഡൽ പിന്തുടരുന്നതായി അവകാശപ്പെട്ട്, മൾട്ടി-ബ്രാൻഡ് റീട്ടെയിൽ ട്രേഡ് (MBRT) മേഖലയിൽ നീക്കം നടത്തിയതായി ഇഡി ആരോപിക്കുന്നു.

അന്താരാഷ്ട്ര നിയന്ത്രണങ്ങൾ മറികടക്കാൻ വ്യാജമായി മൊത്തവ്യാപാര മാതൃക പ്രയോഗിച്ചുവെന്നും, മിന്ത്ര ₹1654.35 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി പറയുന്നു.

വിൽപ്പനയുടെ ഭൂരിഭാഗവും മിന്ത്ര, അതിന്റെ ഗ്രൂപ്പിൽപ്പെട്ട കമ്പനിയായ മെസേഴ്‌സ് വെക്ടർ ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മുഖേന നടത്തുകയായിരുന്നു. പിന്നീട് ഈ കമ്പനി ഉത്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്കാണ് ചില്ലറ വില്പന നടത്തിയത്. ഇത്തരം ഇടപാടുകൾ മൊത്തവ്യാപാരമായി രേഖപ്പെടുത്തി, മൾട്ടി-ബ്രാൻഡ് റീട്ടെയിൽ മേഖലയിൽ വരുന്ന FDI നിയന്ത്രണങ്ങൾ മറികടക്കാനാണ് ഇങ്ങനെയൊരു ഘടനയെന്നു ഏജൻസി ആരോപിക്കുന്നു.

പ്രവർത്തന മോഡലിന്റെ ഭാഗമായി, മൊത്തവ്യാപാര സ്ഥാപനങ്ങൾക്ക് അവരുടെ ഉത്പന്നങ്ങളുടെ പരമാവധി 25% വരെ മാത്രമേ അനുബന്ധ ഗ്രൂപ്പ് സ്ഥാപനങ്ങൾക്കു വിൽക്കാൻ നിയമപരമായ അനുമതി ഉള്ളൂ. എന്നാൽ മിന്ത്ര, തന്റെ വിൽപ്പനയുടെ 100 ശതമാനവും വെക്ടറിനായിരുന്നു നൽകിയത്, അതുവഴി നിയമപരിധികൾ വൻ രീതിയിൽ ലംഘിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. എന്നാൽ, ഈ ആരോപണങ്ങളിൽ ഇതുവരെ മിന്ത്രയുടെ ഭാഗത്തു നിന്നു ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.

Tag: Foreign Investment Policy Violation: ED files case against Myntra; Violations worth ₹1654 crore

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button