വിദേശ നിക്ഷേപം ഇന്ത്യയിൽ ഉയരം താണ്ടുന്നു
പത്ത് ബിസിനസ് കുടുംബങ്ങള്‍ക്ക് ലാഭ വിഹിത ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത് 40,000 കോടി രൂപ. ടെക്നോളജി മുതല്‍ ടെലികോം മേഖലയില്‍ വരെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇത്തവണ ഉയര്‍ന്ന തുകയാണ് ലാഭവിഹിതമായി നല്‍കിയത്. എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെ സ്ഥാപകനായ ശിവ് നാടാറിനാണ് ലാഭവിഹിത ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്. 9,902 കോടി രൂപ. ഓഹരി ഒന്നിന് 60 രൂപ വച്ച് മൊത്തം 16,290 കോടി രൂപയുടെ ലാഭവിഹിതമാണ് കമ്പനി നല്‍കിയത്. നാടാര്‍ കുടുംബത്തിന് എച്ച്.സി.എല്ലില്‍ 60.81 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. വേദാന്തയുടെ പ്രൊമോട്ടറായ അനില്‍ അഗര്‍വാളിനും കുടുംബത്തിനും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9,591 കോടി രൂപയാണ് ലാഭവിഹിതമായി ലഭിച്ചത്. അസിം പ്രേംജി : 4,570 കോടി രൂപ, മുകേഷ് അംബാനി : 3,655 കോടി രൂപ, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ : 2,469 കോടി രൂപ, എയര്‍ടെല്‍ സുനില്‍ മിത്തല്‍ : 2,357 കോടി രൂപ, ഇന്‍ഫോസിസ് പ്രൊമോട്ടേര്‍സ്: 2,331 കോടി രൂപ, ദിലീപ് സാങ്ങ്വി സണ്‍ ഫാര്‍മ്മ : 2,091 കോടി രൂപ, ബജാജ് ഓട്ടോ പ്രൊമോട്ടേര്‍സ് : 1,645 കോടി രൂപ, ഗൗതം അദാനി : 1,460 കോടി രൂപ എന്നിങ്ങനെയാണ് ഉയര്‍ന്ന ലാഭവിഹിതം നേടിയ മറ്റ് കുടുംബങ്ങളുടെ കണക്കുകള്