തൃശൂര്‍ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശൂര്‍ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു.ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴിക്ക് 90 വയസായിരുന്നു . ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കവെയാണ് ഇന്ന് ഉച്ചയ്ക്കു 2.50ന് കാലമായത്. കബറടക്കം പിന്നീട് അറിയിക്കും.
1930 ഡിസംബർ 13നാണു കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടത്ത് ജനിച്ചു . പിന്നീട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്കു കുടിയേറുകയായിരുന്നു. തൃശൂർ അതിരൂപത ആർച്ച് ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ് എന്നീ സ്‌ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു.രണ്ടുതവണ സിബിസിഐ ഉപാധ്യക്ഷനായി.2007 മുതൽ കാച്ചേരിയിലെ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.തൃശൂര്‍ ആസ്ഥാനമായി രണ്ട് സന്യാസ സമൂഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.ക്രിസ്തുദാസി സന്യാസി സമൂഹത്തിന്റെ സ്ഥാപക പിതാവും കൂടിയാണ് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി
Tag: Former Archbishop Mar Jacob Thookuzhi of the Thrissur Archdiocese has passed away.