CovidLatest NewsNationalNewsUncategorized
മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി കൊറോണ ബാധിച്ചു മരിച്ചു
ന്യൂ ഡെൽഹി: മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി അന്തരിച്ചു. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം.
പ്രമുഖ മനുഷ്യവകാശ പ്രവർത്തകൻ കൂടിയായ സോളി സൊറാബ്ജി രാജ്യത്തെ മികച്ച അഭിഭാഷകരിൽ ഒരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 1989-90, 1998-2004 കാലയളവിലാണ് അറ്റോർണി ജനറലായി സേവനം അനുഷ്ഠിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ സോളി സൊറാബ്ജിയെ പദ്മഭൂഷൺ അവാർഡ് നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
1930ൽ മുംബൈയിൽ ജനിച്ച അദ്ദേഹം, 1953ലാണ് അഭിഭാഷകജീവിതത്തിന് തുടക്കമിടുന്നത്. നൈജീരിയയിലെ മനുഷ്യാവകാശ സാഹചര്യങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകാൻ ഐക്യരാഷ്ട്ര സഭ നിയോഗിച്ചത് സോളി സൊറാബ്ജിയെയാണ്.