സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി സുരവരം സുധാകർ റെഡ്ഡി (83) അന്തരിച്ചു. അസുഖബാധിതനായി ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 2012 മുതൽ 2019 വരെ സിപിഐയുടെ ജനറൽ സെക്രട്ടറി ആയിരുന്നു അദ്ദേഹം. പിന്നീട് ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് 2019 ൽ സ്ഥാനമൊഴിയുകായിരുന്നു.
കുർണൂരിൽ ജനിച്ച സുധാകർ റെഡ്ഡി, 1998 -2004 എന്നീ വർഷങ്ങളിൽ രണ്ട് തവണ തെലങ്കാനയിലെ നൽഗൊണ്ട ലോക്സഭാ മണ്ഡലത്തിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുരവരം സുധാകർ റെഡ്ഡി, വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 2012-ല്‍ എ.ബി.ബര്‍ധന്റെ പിന്‍ഗാമിയായാണ് സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സിപിഐയുടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് സുധാകര്‍ റെഡ്ഡി.
Tag: Former CPI national general secretary Suravaram Sudhakar Reddy passes away