Kerala NewsLatest News
തിരുവനന്തപുരത്ത് 101 അടുത്ത് പെട്രോള്‍ വില, ഈ മാസം വര്‍ദ്ധിപ്പിക്കുന്നത് 17ാം തവണ
ദില്ലി: കൊവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് മേല്‍ ഇരുട്ടടിയായി ഇന്ധനവില ഇന്ന് വീണ്ടും വര്‍ദ്ധിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും കൂട്ടിയത്. ആറ് മാസത്തിനിടെ രാജ്യത്ത് ഇന്ധനവില കൂട്ടിയത് 58 തവണയാണ്. കൂടാതെ ഈ മാസം മാത്രം 17 തവണ ഇന്ധനവില വര്‍ദ്ധിപ്പിച്ചു. ഇന്നും വില വര്‍ദ്ധിച്ചതോടെ തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 100.80 രൂപയായി. ഡീസലിന് 95.75 രൂപയും ആയി.
അതേസമയം, രാജ്യത്തെ തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവിനെതിരെ ഈ മാസം 30ന് എല്‍.ഡി.എഫ് നേതൃത്വത്തില്‍ കേരളത്തില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. ഈ പ്രതിഷേധം ചരിത്ര വിജയമാക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.