keralaKerala NewsLatest News

”തന്റെ കാലത്ത് ശബരിമലയിൽ വ്യവസ്ഥാപിതമല്ലാത്ത കാര്യങ്ങളൊന്നും നടന്നിട്ടില്ല”- എ പത്മകുമാർ

ശബരിമലയിലെ സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ, 2019 ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതിചേർത്തതിൽ പ്രതികരണവുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. താൻ ഉൾപ്പെട്ടിരുന്ന അന്നത്തെ ബോർഡ് എഫ്ഐആറിലെ പ്രതി പട്ടികയിൽ ഉൾപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നും, ഏത് അന്വേഷണത്തെയും നിയമപരമായി നേരിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ കാലത്ത് ശബരിമലയിൽ വ്യവസ്ഥാപിതമല്ലാത്ത കാര്യങ്ങളൊന്നും നടന്നിട്ടില്ലെന്നും, ആരെയും ലക്ഷ്യമിട്ട് ആക്രമിച്ച് ദുർബലപ്പെടുത്താനാവില്ലെന്നും പത്മകുമാർ വ്യക്തമാക്കി.

“ഉടമ വീട് പൂട്ടിയതിന് ശേഷമുണ്ടായ മോഷണത്തിന് വീട്ടുടമയെ കുറ്റം പറയുന്നതുപോലെയാണ് ഇത്,” എന്നായിരുന്നു പത്മകുമാറിന്റെ നിലപാട്. ശബരിമലയുമായി ബന്ധപ്പെട്ട് തന്റെ ഭാഗത്തുനിന്നോ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നോ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളല്ലാതെ ഇതുമായി ബന്ധപ്പെട്ട് മറ്റാരും ബന്ധപ്പെടാത്തതായും എഫ്ഐആറിനെക്കുറിച്ച് വിശദമായ വിവരം തനിക്കില്ലെന്നും പത്മകുമാർ പറഞ്ഞു. തന്ത്രിയെ വിമർശിച്ച പത്മകുമാർ, “2007 മുതൽ ഉണ്ണികൃഷ്ണൻ പേട്ടിശ്ശേരി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അതിന് മുൻപ് ബെംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രി ആരായിരുന്നു എന്ന് അന്വേഷിക്കണം,” എന്നും കൂട്ടിച്ചേർത്തു.

ശബരിമല സ്വർണാപഹരണം സംബന്ധിച്ച രണ്ടാമത്തെ കേസിലാണ് 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളെ എട്ടാം പ്രതിയായി ഉൾപ്പെടുത്തിയിരിക്കുന്നത്. ആരുടെയും വ്യക്തിപരമായ പേര് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടില്ല. എ പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിൽ ശങ്കർ ദാസ്, കെ. രാഘവൻ എന്നിവർ അംഗങ്ങളായിരുന്നു.

Tag; Former Devaswom Board President A. Padmakumar reacts to the indictment of Travancore Devaswom Board members

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button