സ്വർണക്കടത്ത് കേസ് വിവാദത്തിൽ പെട്ട മുഖ്യന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും, മുൻ ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്‌തു.

സ്വർണക്കടത്ത് കേസ് വിവാദത്തിൽ പെട്ട മുഖ്യ മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും, മുൻ ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ സംസ്ഥാന സർക്കാർ സർവീസിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. പെരുമാറ്റ ചട്ട ലംഘനത്തെ തുടർന്നാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.
സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കർ ലംഘിച്ചതായ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാന ത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി ഉണ്ടായത്. 2000 ൽ സ്ഥാനക്കയറ്റത്തിലൂടെ ഐ.എ.എസ് ലഭിക്കുന്ന ശിവശങ്കർ ഐ.ടി സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവർത്തിക്കവെയാണ് സ്വര്‍ണകടത്തില്‍ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ശക്തമായ ആരോപണം ഉണ്ടാകുന്നത്.
കള്ളക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെ തുടർന്ന് കസ്റ്റംസ് ഒരു തവണ ചോദ്യം ചെയ്യപ്പെട്ട ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതകൾ ഉണ്ടായിരിക്കെയാണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.