indiaLatest NewsNationalNews
ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു
ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാപകനുമായ ഷിബു സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആയിരുന്നു അന്ത്യം.
ദീർഘകാലമായി അസുഖബാധിതനായിരുന്ന ഷിബു സോറൻ, കിഡ്‌നി സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ജൂൺ അവസാനം ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ജെഎംഎം പാർട്ടിയുടെ സ്ഥാപക രക്ഷാധികാരിയും നേതാവുമായ സോറൻ, കഴിഞ്ഞ 38 വർഷമായി പാർട്ടിയെ നയിച്ചു വരികയായിരുന്നു.
Tag: Former Jharkhand Chief Minister Shibu Soren passes away