മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യത്തിനായി അപേക്ഷ നല്‍കും.

കൊച്ചി / പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യത്തിനായി അപേക്ഷ നല്‍കും. തിങ്കളാഴ്ച വിജിലന്‍സ് വീണ്ടും ഇബ്രാഹിം കുഞ്ഞിനെ ആശുപ ത്രിയിലെത്തി ചോദ്യം ചെയ്യാനിരിക്കുകയാണ്. പ്രതിയെ വിജിലന്‍സ് കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് ഇതുവരെ ഉള്ള വിവരം. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മതിയെന്ന നിലപാടി ലാണ് വിജിലന്‍സ്. ചോദ്യം ചെയ്യാന്‍ കൂടുതല്‍ ദിവസങ്ങള്‍ അനുവ ദിച്ച് തരണമെന്നായിരിക്കും വിജിലൻസ് ആവശ്യപ്പെടുക. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ ഹൈക്കോടതിയെ ഇബ്രാഹിം കുഞ്ഞ് ജാമ്യത്തിനായി സമീപിക്കും. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് കോടതി തള്ളുന്നത്. തുടർന്ന് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലസിന് കോടതി അനുമതി നൽകി. ഏഴ് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.