CovidDeathEditor's ChoiceHealthKerala NewsLatest NewsLocal NewsNews

കോവിഡ് ബാധിച്ച് മുൻ എംഎൽഎ എം.നാരായണൻ അന്തരിച്ചു.

കൊച്ചി/ സിപിഎം നേതാവും മുൻ എംഎൽഎയുമായ എം.നാരായണൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു തവണ കുഴൽമന്ദം എംഎൽഎയായിരുന്നു. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് എറണകുളത്തെ ആശുപത്രിയിലേക്ക് ശനിയാഴ്ച്ച രാത്രിയോടെ മാറ്റുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ അഞ്ചോടെയാണ് മരിച്ചത്. ദീർഘകാലം സിപിഐഎം ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ കുഴൽമന്ദം സിപിഎം ഏരിയ കമ്മിറ്റിയംഗമാണ്. കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാലക്കാട് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button