പെട്ടിമുടി സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരെ മുൻ പെമ്പിളൈ ഒരുമൈ നേതാവിന്റെ ഒറ്റയാൾ സമരവും വഴിതടയലും.

മുന്നാറിലെ രാജമലയിലുള്ള പെട്ടിമുടി സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരെ മുൻ പെമ്പിളൈ ഒരുമൈ നേതാവിന്റെ ഒറ്റയാൾ സമരവും വഴിതടയൽ സമരവും ഉണ്ടായി. വഴിതടഞ്ഞ പെമ്പിളൈ ഒരുമൈ നേതാവായിരുന്ന ഗോമതിയെ പൊലീസ് തുടർന്ന് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തോട്ടം തൊഴിലാളികൾ ചിരകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഗോമതിയുടെ ഒറ്റയാൾ സമരം നടന്നത്. തോട്ടം തൊഴിലാളികൾക്ക് വീട് നിർമ്മിച്ചു നൽകുക, മൂന്നാർ കോളനിയിൽ താമസിക്കുന്നവർക്ക് പട്ടയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു റോഡിൽ കുത്തിയിരുന്ന് ഗോമതി പ്രതിഷേധം അറിയിച്ചത്. പട്ടിമുടിയിൽ മരണപ്പെട്ട 78 പേര്‍ രക്തസാക്ഷികളായിരിക്കുകയാണെന്നും, തോട്ടംതൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഇനിയും ഒരുപാട് പെട്ടിമുടികളുണ്ടാകുമെന്നും,ഗോമതി ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
‘തോട്ടം തൊഴിലാളികളിലെ എല്ലാവര്‍ക്കും ഇടം വാങ്ങി കൊടുക്കാമെന്ന് പറഞ്ഞിരുന്നു. മൂന്നാര്‍ കോളനിയിലെ എല്ലാവര്‍ക്കും പട്ടയം ലഭിക്കാന്‍ അഞ്ച് വര്‍ഷമായി ഞാന്‍ പോരാടുകയാണ്. ഇന്ന് മുഖ്യമന്ത്രി വന്നിരിക്കുന്നു. 86 പേര്‍ മണ്ണിനടിയിലാണ്. തോട്ടംതൊഴിലാളികള്‍ക്ക് സ്വന്തമായി ഇടവും ഭൂമിയും വേണം. ഞങ്ങളുടെ പിള്ളേര് പഠിച്ചിട്ട് ഓട്ടോ ഡ്രൈവറും, ടാക്സി ഡ്രൈവറും, കാര്‍ ഡ്രൈവറും ഇവിടുത്തെ റിസോര്‍ട്ടുകളിലെ കക്കൂസ് ക്ലീന്‍ ചെയ്യുന്നവരും, റോഡിലിറങ്ങി റൂമുകളുണ്ട് വായോ ..റൂമുകളുണ്ട് വായോ എന്നും പറഞ്ഞ് മടുത്തിരിക്കുന്നതായും, ഇതില്‍ നിന്നും മോചനം വേണമെന്നുമാണ് ഗോമതി ആവശ്യപ്പെട്ടത്. ഇവിടെ ആര്‍ക്കും നട്ടെല്ലില്ല. താന്‍ മുഖ്യമന്ത്രിയെ കാണാതെ പോകില്ല’, എന്ന്തൊ പറഞ്ഞായിരുന്നു ഗോമതി ഒറ്റക്ക് സമരം നടത്തിയത്. അറസ്റ്റ് ചെയ്ത ഗോമതിയെ മൂന്നാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.