Kerala NewsLatest NewsLocal NewsNationalNews
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്‍.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്‍. പ്രണബ് മുഖര്‍ജി ആഴമേറിയ അബോധാവസ്ഥയില്‍ (ഡീപ് കോമ) തുടരുകയാണെന്നാണ് ബുള്ളെറ്റിൻ പറയുന്നത്.വെന്റിലേറ്റര്‍ സഹായത്തിലാണ് അദ്ദേഹം കഴിയുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ സൂചികകള്‍ ക്രമം തെറ്റിയ നിലയില്‍ ആണെന്നും ഡല്‍ഹി ആര്‍മി റിസര്‍ട്ട് ആന്‍ഡ് റഫറല്‍ ആശുപത്രി അധികൃതർ പറയുന്നത്. ശ്വാസകോശത്തിലെ അണുബാധയ്ക്കു ചികിത്സ തുടരുകയാണെന്നും വിദഗ്ധരുടെ സംഘമാണ് അദ്ദേഹത്തെ പരിചരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.