മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ കാണാനില്ലെന്നാരോപണം; ശിവസേന എം.പി. സഞ്ജയ് റാവത്ത് പരാതി നൽകി
മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ കാണാനില്ലെന്നാരോപിച്ച് ശിവസേന എം.പി. സഞ്ജയ് റാവത്ത് പരാതി നൽകി. രാജി നൽകിയതിന് ശേഷം ധൻകറിനെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്ന ചൂണ്ടിക്കാട്ടലോടെയാണ് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകിയത്. രാജ്യസഭാംഗങ്ങൾ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിക്കാനാണ് ആലോചിക്കുന്നതെന്നും റാവത്ത് വ്യക്തമാക്കി.
ധൻകറെ കാണാനില്ലെന്ന ആരോപണവുമായി മുതിർന്ന അഭിഭാഷകനും രാജ്യസഭ എം.പി.യുമായ കപിൽ സിബലും രംഗത്തെത്തി. “ലാപതാ ലേഡീസ് എന്ന സിനിമ കേട്ടിട്ടുണ്ട്, പക്ഷേ ‘ലാപതാ’ (കാണാതായ) ഉപരാഷ്ട്രപതി എന്നത് ആദ്യമായാണ് കേൾക്കുന്നത്,” എന്നും അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു.
ജൂലൈ 22-നാണ് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ധൻകർ രാജി വെച്ചത്. അതിന് ശേഷം അദ്ദേഹത്തിന്റെ സ്ഥിതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. തന്റെ മൊബൈൽ വഴി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ, ഫോൺ എടുത്തത് പേഴ്‌സണൽ സെക്രട്ടറിയായിരുന്നുവെന്നും, “അദ്ദേഹം വിശ്രമത്തിലാണ്” എന്നാണ് മറുപടി ലഭിച്ചതെന്നും കപിൽ സിബൽ വ്യക്തമാക്കി.
Tag; Former Vice President Jagdeep Dhankhar allegedly missing; Shiv Sena MP Sanjay Raut files complaint