പഴകിയ ബിരിയാണി മകന് നൽകി, നാത്തൂന്റെ മര്‍ദനമേറ്റ് നാല്‍പ്പത്തിയെട്ടുകാരിക്ക് ദാരുണാന്ത്യം.

കൊല്‍ക്കത്ത/ പഴകിയ ബിരിയാണി മകന് നൽകിയതിന്റെ പേരിൽ നാത്തൂന്റെ മര്‍ദനമേറ്റ് നാല്‍പ്പത്തിയെട്ടുകാരിക്ക് ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ ഗാംഗുലി ബഗാനിൾ ഫല്‍ഗുനി ബസുവാണ് മരണപ്പെട്ടത്. ശര്‍മിഷ്ഠ ബസുവിന്റെ മകന്‍ ഛര്‍ദിച്ചതിനെ തുടര്‍ന്നാ ണ് ആക്രമണം ഉണ്ടായത്. ഫല്‍ഗുനി ബസു നല്‍കിയ പഴകിയ ബിരി യാണി കഴിച്ചതു കൊണ്ടാണ് മകന്‍ ഛര്‍ദിച്ചതെന്നാരോപിച്ചാണ് ശര്‍മിഷ്ഠ, ഫല്‍ഗുനിയെ മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവ ത്തിൽ ഡല്‍ഹൗസിയില്‍ ആര്‍ക്കിടെക്ച്വര്‍ സ്ഥാപനം നടത്തുന്ന ശര്‍മിഷ്ട ബസു വിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. ഡൈനിംഗ് റൂമില്‍ നിന്ന് ഫല്‍ഗുനി യെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് കിടക്കയിലേക്ക് തള്ളിയിട്ട ശേഷമാണ് ശര്‍മിഷ്ഠ മര്‍ദിക്കുന്നത്. ഫല്‍ഗുനിക്ക് ബോധം നഷ്ടപ്പെടു ന്നതുവരെ മർദ്ദനം തുടർന്നു. ഫല്‍ഗുനിയുടെ കരച്ചില്‍ കേട്ട് ഭര്‍ത്താവ് എത്തുമ്പോഴാണ് ശഷര്‍മിഷ്ഠ മര്‍ദനം നിർത്തുന്നത്. പെട്ടെന്ന് അവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.