Kerala NewsLatest News

മലമൂത്ര വിസര്‍ജനം നടത്തിയതിന് വയോധികയെ വടി കൊണ്ട് അടിച്ചും കുത്തിയും ഹോം നഴ്‌സ്

ആലപ്പുഴ:  മാവേലിക്കരയില്‍ വയോധികയ്ക്ക് ഹോം നഴ്‌സിന്റെ ക്രൂര മര്‍ദനം. ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത് സംഭവം നടന്ന് 20 ദിവസത്തിന് ശേഷം വീട്ടിലെ സി സി ടിവി പരിശോധിച്ചപ്പോള്‍. 78 കാരിയായ ചെട്ടികുളങ്ങര സ്വദേശി വിജയമ്മയാണ് മര്‍ദനത്തിന് ഇരയായത്. ഡൈനിങ്ങ് ഹാളില്‍ വെച്ച്‌ മലമൂത്ര വിസര്‍ജനം നടത്തിയതിന് വിജയമ്മയെ വടി കൊണ്ട് അടിച്ചും കുത്തിയുമാണ് ഹോംനഴ്‌സ് ഉപദ്രവിച്ചത്.

മര്‍ദനത്തില്‍ വിജയമ്മയുടെ തുടയെല്ല് പൊട്ടിയിരുന്നു. എന്നാല്‍ വീണ് പരിക്ക് പറ്റിയെന്നാണ് ഹോം നഴ്‌സ് ആദ്യം പറഞ്ഞത്. തുടര്‍ന്നു വിജയമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും പരുക്ക് വീണുണ്ടായതല്ലെന്നും ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു.

തുടര്‍ന്ന് സംശയം തോന്നി വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഫെബ്രുവരി 20 ന് നടന്ന മര്‍ദനം പുറത്തറിഞ്ഞത്. ഫിലോമിന കമ്ബ് കൊണ്ടു മാലിന്യമെടുത്തു വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ ഹോം നഴ്‌സ് കട്ടപ്പന സ്വദേശി ചെമ്ബനാല്‍ ഫിലോമിന(55)യെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ക്യാമറ ദൃശ്യങ്ങള്‍ സഹിതം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button