Kerala NewsLatest NewsNews

എ.ടി.എമ്മുകള്‍ ഒഴിയുമോ എന്ന് ആശങ്ക, തുടര്‍ച്ചയായ നാലു ദിവസം ബാങ്ക് അവധി

ശനി മുതല്‍ ചൊവ്വ വരെയുള്ള തുടര്‍ച്ചയായ നാലുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ടുദിവസം അവധിയാണ്, തുടര്‍ന്ന് രണ്ടുദിവസം പണിമുടക്കും.

13 രണ്ടാം ശനിയാഴ്ചയും 14 ഞായറാഴ്ചയും ആയതിനാല്‍ ബാങ്കുകള്‍ക്ക് അവധിയാണ്. 15നും 16നും ബാങ്കിങ് മേഖലയില്‍ രാജ്യവ്യാപകമായ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആ രണ്ട് ദിവസവും ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. ജീവനക്കാരുടെ സംഘടനകളെല്ലാം ഈ പണിമുടക്കിന്‍റെ ഭാഗമാകുന്നുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെയാണ് പണിമുടക്ക്.

അവധിയും പണിമുടക്കും എല്ലാമായതിനാല്‍ എ.ടി.എമ്മുകളിലും പണം തീര്‍ന്നുപോകുമോ എന്ന ആശങ്കയിലാണ് സാധാരണ ജനങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഓഫ് സൈറ്റ് എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ലെന്നും അതിനാല്‍ എടിഎമ്മില്‍ പണം തീരുന്ന അവസ്ഥ വരില്ലെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. പല ഓണ്‍സൈറ്റ് എടിഎമ്മുകളും നിലവില്‍ പണം നിക്ഷേപിക്കാനും കൂടി സൌകര്യമുള്ളതാണ് എന്നതിനാല്‍ പണം നിക്ഷേപിക്കേണ്ട ആവശ്യങ്ങള്‍ വന്നാലും ബുദ്ധിമുട്ട് അനുഭവപ്പെടുകയില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button