DeathKerala NewsLatest NewsNews
അമൃതാനന്ദമയി മഠത്തിൽ യു.കെ സ്വദേശിനി ജീവനൊടുക്കി.

അമൃതാനന്ദമയി മഠത്തിനു മുകളിൽ നിന്നു ചാടി വിദേശ വനിത ആത്മഹത്യ ചെയ്തു. 45കാരിയായ യു.കെ സ്വദേശിനിയാണ് മരണപ്പെട്ടത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച വിദേശ വനിത നേരത്തെയും ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നുവെന്നാണ് മഠം അധികൃതർ നൽകുന്ന വിശദീകരണം. വിദേശ വനിതക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.