ക്രൂ-10 ദൗത്യത്തിലെ നാല് അംഗങ്ങൾ ഭൂമിയിലെത്തി; പേടകം സ്പ്ലാഷ് ഡൗൺ ചെയ്തത് കാലിഫോർണിയയ്ക്കു സമീപമുള്ള സമുദ്രത്തിൽ
നാസയും സ്‌പേസ് എക്‌സും ചേർന്നുള്ള ക്രൂ-10 ദൗത്യത്തിലെ നാല് അംഗങ്ങൾ ഭൂമിയിലെത്തി. ഡ്രാഗൺ പേടകത്തിലാണ് സംഘം മടങ്ങിയെത്തിയത്. കാലിഫോർണിയയ്ക്കു സമീപമുള്ള സമുദ്രത്തിലാണ് പേടകം സ്പ്ലാഷ് ഡൗൺ ചെയ്തത്.
ആൻ മക്ലെയിൻ, നിക്കോൾ അയേഴ്സ്, തകുയ ഒനിഷി, കിറിൽ പെസ്‌കോവ് എന്നിവർ ആണ് ഭൂമിയിലെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ഇവരുടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ടു. അഞ്ച് മാസത്തെ ദൗത്യത്തിൽ നിരവധി ശാസ്ത്രപരിശോധനകൾ അവർ പൂർത്തിയാക്കി.
ദൗത്യത്തിനിടെ ബഹിരാകാശ സാഹചര്യങ്ങൾ മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന മാനസിക-ശാരീരിക മാറ്റങ്ങൾ, തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം, ഭാവിയിലെ ചാന്ദ്ര നാവിഗേഷൻ സാങ്കേതിക വിദ്യകൾ തുടങ്ങിയ വിഷയങ്ങളിൽ സംഘം ഗവേഷണം നടത്തി. മാർച്ച് 14-ന് പുലർച്ചെ 4.33-ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പെയ്സ് സെന്ററിൽ നിന്നാണ് ക്രൂ-10 ഡ്രാഗൺ പേടകം വിക്ഷേപിച്ചത്.
Tag: Four members of the Crew-10 mission have arrived on Earth; the spacecraft splashed down in the ocean near California