CrimeDeathKerala NewsLatest NewsNews

കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍; മൂന്നു പേര്‍ മരിച്ചത് വെട്ടേറ്റ്

കൊട്ടാക്കര: ഒരുകുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാക്കര നീലേശ്വരത്ത് പൂജപ്പുര എന്ന വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നുപേര്‍ വെട്ടേറ്റ് മരിച്ച നിലയിലും ഒരാള്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. നീലേശ്വരം സ്വദേശി രാജേന്ദ്രന്‍ (55), ഭാര്യ അനിത (50), മക്കളായ ആദിത്യ രാജ് (24), അമൃത (21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രാജേന്ദ്രന്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ട് മക്കളും വെട്ടേറ്റ് മരിച്ച നിലയിലുമായിരുന്നു. ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നശേഷം രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തതായിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. ഇന്നുരാവിലെ ഏറെ വൈകിയും വീട് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button