keralaKerala NewsLatest News

മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു; ആദ്യ കുഞ്ഞ് മരിച്ചതും സമാനരീതിയിൽ

ചിറ്റൂർ മീനാക്ഷിപുരത്ത് മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. സർക്കാർപതി ഉന്നതിയിലെ പാർഥിപ്പിന്റെയും സംഗീതയുടെയും രണ്ടാമത്തെ മകളാണ് ശനിയാഴ്ച രാവിലെ അഞ്ചരയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ മരിച്ചത്. രണ്ടുവർഷം മുൻപ് ഇവരുടെ ആദ്യത്തെ കുഞ്ഞും ജനിച്ച് 45-ാം ദിവസം സമാന സാഹചര്യത്തിൽ മരിച്ചിരുന്നു.

പുലർച്ചെ മൂന്ന് മണിയോടെ കുഞ്ഞിന് പാൽ കൊടുത്തതായി അമ്മ സംഗീത പറഞ്ഞു. പിന്നീട് കുഞ്ഞ് അനങ്ങാതിരിക്കുന്നത് കണ്ടപ്പോൾ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുലപ്പാൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ എന്ന് മീനാക്ഷിപുരം പൊലീസ് അറിയിച്ചു.

ഗർഭിണിയായ സമയത്ത് ആരോഗ്യപ്രവർത്തകരുടെ പിന്തുണയോ പോഷകാഹാര സഹായമോ ലഭിച്ചില്ലെന്ന് സംഗീത ആരോപിച്ചു. നെല്ലിമേട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വിവരം അറിയിച്ചിട്ടും വേണ്ട സഹായം ലഭിച്ചില്ലെന്നും, അങ്കണവാടി വഴി നൽകേണ്ട പോഷകാഹാരം ലഭിച്ചിരുന്നില്ലെന്നും അവൾ പറഞ്ഞു.

അതേസമയം, ഗർഭകാലത്ത് ആവശ്യമായ കുത്തിവെപ്പുകൾ നൽകിയതും ആരോഗ്യനില നിരന്തരം പരിശോധിച്ചതുമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. മീനാക്ഷിപുരം ഇന്ദിരാനഗർ അങ്കണവാടി വഴി പോഷകാഹാരം വിതരണം ചെയ്തിരുന്നുവെങ്കിലും, കുടുംബം ഒരുമാസം മുൻപ് സർക്കാർപതി ഉന്നതിയിലേക്ക് താമസം മാറ്റിയതിനുശേഷം ഇവരെ ബന്ധപ്പെടാനായില്ലെന്ന് ഐസിഡിഎസ് സൂപ്പർവൈസർ ഷമീന അറിയിച്ചു. സംഗീത മുമ്പ് ഭർത്താവിന്റെ വീട്ടിൽ താമസിച്ചിരുന്നതായും പിന്നീട് സ്വന്തം വീട്ടിലേക്ക് മാറിയതായും അറിയിച്ചു.

Tag: Four-month-old baby girl dies after breast milk gets stuck in her throat; first baby dies in similar manner

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button