CrimeKerala NewsLatest NewsLocal NewsNews

വിചാരണതടവുകാരടക്കം നാലുപേര്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി.

മൂന്ന് വിചാരണതടവുകാരടക്കം നാലുപേര്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന്​ ചാടിപ്പോയി. താമരശേരി അമ്പായതോട് ആഷിഖ് എന്ന ഷഹനാദ് (30), എറണാകുളം മട്ടാഞ്ചേരി നിസാമുദ്ദീൻ (25), ബേപ്പൂർ ചെറുപുഴക്കൽ അബ്ദുൽ ഗഫൂർ (48), എന്നീ റിമാൻറ്​ പ്രതികളും ബന്ധുക്കൾ ഇല്ലാത്തതിനാൽ പൊലീസ് ആശുപത്രിയിലെത്തിച്ച മലപ്പുറം താനൂർ അട്ടതോട് ഷഹൽ ഷാനു (25) വുമാണ് കുതിരവട്ടത്തുനിന്നും രക്ഷപ്പെട്ടവർ.

ബുധനാഴ്ച രാത്രി 7 മണിക്ക് മേലെയാണ് ഇവർ രക്ഷപെട്ടിരിക്കുന്നത്. ഷഹൽ ഷാനുവിന്‍റെ പേരിൽ നേരത്തെ വിവിധ കേസുകളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ പ്രതിയല്ല.വിചാരണ തടവുകാരായ മൂന്ന് പേരേയും ചൊവ്വാഴ്ച ഉച്ചക്കാണ് ജയിലിൽ നിന്ന് കുതിരവട്ടത്ത് എത്തിക്കുന്നത്​. മൂന്നുപേരും കഞ്ചാവ്, മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്.
താക്കോൽ ഉപയോഗിച്ച്​ സെല്ല് തുറന്നാണ് നാലുപേരും രക്ഷപ്പെട്ടതെന്ന് കരുതുന്നതായിട്ടാണ് മെഡിക്കൽ കോളജ്​ പൊലീസ്​ പറഞ്ഞിട്ടുള്ളത്. 25 പേരടങ്ങുന്ന പൊലീസ് സംഘം ആശുപത്രി പരിസരത്തെ ഒഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ ആയില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്‌ തുടർ നടപടി സ്വീകരിക്കുമെന്നാണ്​ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. വി.വി. ആശ പറഞ്ഞിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button