CrimeDeathLatest NewsNationalNews

അസം റൈഫിള്‍സ് കമാന്‍ഡറടക്കം നാലു സൈനികര്‍ക്ക് ഭീകരാക്രമണത്തില്‍ വീരമൃത്യു

ഗോഹട്ടി: അസം റൈഫിള്‍സിനു നേരേ വന്‍ ഭീകരാക്രമണം. അസം റൈഫിള്‍സിന്റെ 46 വിംഗ് കമാന്‍ഡിംഗ് ഓഫീസര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരേയാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം. കേണല്‍ വിപ്ലാവ് ത്രിപദിയും സംഘവുമാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹമടക്കം നാലു ജവാന്മാര്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയും കുടുംബാംഗങ്ങളും ജവാന്മാരുമടക്കം നിരവധി പേര്‍ക്കു അതീവ ഗുരുതരമായി പരിക്കേറ്റെന്ന വിവരമാണ് പുറത്തുവരുന്നത്.

കമാന്‍ഡിംഗ് ഓഫീസറുടെ കുടുംബാംഗങ്ങളടക്കം ഏതാനും പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മണിപ്പൂരിലെ സൂരജ് ചന്ദ് ജില്ലയിലൂടെ സഞ്ചരിക്കുമ്പോള്‍ രാവിലെ പത്തോടെയാണ് ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ ഉടന്‍ ആശുപത്രികളിലേക്കു മാറ്റിയിട്ടുണ്ട്. ഏതു സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായിട്ടില്ല. സംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ആക്രമണത്തെ രൂക്ഷമായി അപലപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button