ടിക് ടോക് നിരോധനം നീക്കി എന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം
ടിക് ടോക് നിരോധനം നീക്കി എന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം. ടിക് ടോക് നിരോധനം നീക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ടിക് ടോക്കിന്റെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ടിക് ടോക്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. ചില ഉപയോക്താക്കൾക്ക് വെബ്‌സൈറ്റ് ആക്സസ് ചെയ്യാനായെങ്കിലും ലോഗിൻ ചെയ്യുക, വീഡിയോ അപ്‌ലോഡ് ചെയ്യുക, കാണുക എന്നീ പ്രവർത്തനങ്ങൾ സാധ്യമല്ലായിരുന്നു. കൂടാതെ, ടിക് ടോക് ആപ്പ് സ്റ്റോറുകളിലും ലഭ്യമായിരുന്നില്ല.
2020-ലെ ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലുകൾക്ക് പിന്നാലെ ഇന്ത്യ–ചൈന ബന്ധം കടുത്ത പ്രതിസന്ധിയിലായപ്പോൾ, ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു. എന്നാൽ നിലവിൽ, ഇരുരാജ്യങ്ങളും സഹകരണത്തിനുള്ള പുതിയ വഴികൾ തേടുകയാണ്. കഴിഞ്ഞ ആഴ്ച ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിക്കുകയും, നിരവധി മേഖലകളിൽ ധാരണയായതുമാണ് റിപ്പോർട്ട്.
അതിർത്തിയിൽ സമാധാനം നിലനിർത്തൽ, അതിർത്തി വ്യാപാരം വീണ്ടും തുറക്കൽ, നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കൽ, നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കൽ എന്നിവയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നൽകിയ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ചൈന സന്ദർശിച്ച് ഷാങ്ഹായ് സഹകരണ സംഘടനാ (SCO) ഉച്ചകോടിയിൽ പങ്കെടുക്കും.
Tag: The Ministry of Information and Communications has said that the news circulating that the ban on TikTok has been lifted is false