അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ് ശ്രദ്ധയമാകുന്നു.
മലയാളികളുടെ ജനപ്രീയ സിനിമയാണ് പ്രേമം. റിലീസായ അന്നു മുതല്‍ ഇന്നു വരെ സിനിമ ടെലിവിഷനില്‍ വന്നാല്‍ ഇരുന്നു കാണുന്നവരാണ് നമ്മള്‍. പ്രേമം സിനിമ പോലെ പ്രേമം സിനിമയുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനെയും ഇഷ്ടമാണ് മലയാളികള്‍ക് അല്‍ഫോണ്‌സ് പുത്രനെ.
അല്‍ഫോണ്‌സിന്റെ പുതിയ സിനിമയ്ക്കായി കാത്തുനില്കുന്നവരാണ് നാം . അതേ സമയം അല്‍ഫോണ്‍സ് പുത്രന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ ചര്‍ച്ച വിഷയം. ‘തുറന്നു കഴിഞ്ഞാല്‍ എല്ലാം ഉള്ളി പോലെയാണ് എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് എന്തെന്നാല്‍, നിങ്ങള്‍ എന്തെങ്കിലും തുറക്കാന്‍ തീരുമാനിച്ചാല്‍ അതില്‍ നിന്ന് തണ്ണിമത്തന്‍ കിട്ടാനും സാധ്യതയുണ്ട് ഇതായിരുന്നു അല്‍ഫോണ്‍സിന്റെ കുറിപ്പ് .
ആലോചിച്ചാല്‍ പല അര്‍ത്ഥങ്ങളും ഈ വാചകങ്ങളില്‍ നിന്നും നമുക്ക് വ്യാഖ്യാനിച്ചെടുകാം. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് അല്‍ഫോണ്‍സ് ഫഹദിനെ നായകനാക്കി സിനിമ നിര്‍മിക്കുന്നതായുള്ള വിവരം പങ്കുവച്ചത് .
അതിനാല്‍ തന്നെ അല്‍ഫോണ്‍സിന്റെ ഈ പോസ്റ്റില്‍ പുതിയ സിനിമയുമായി ബന്ധപ്പെട്ട എന്തങ്കിലും ഉണ്ടാവാം എന്ന വിശ്വാസത്തിലാണ് ആരാധകര്‍.