CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
ലൈഫ് മിഷൻ കേസിൽ സ്റ്റേ നീക്കാൻ സിബിഐ ഹൈക്കോടതിയെ സമീപിച്ചു.

കൊച്ചി/ ലൈഫ് മിഷൻ കേസിൽ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബി ഐ ഹൈക്കോടതിയെ സമീപിച്ചു. യുഎഇ കോൺസുലേറ്റിൽ നിന്നും സർക്കാർ പദ്ധതിക്ക് വേണ്ടി സംഭാവന സ്വീകരിച്ചത് നിയമവിരു ദ്ധമാണ്. കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി ഇതിനുണ്ടായി രുന്നില്ല. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെ ന്നും സിബിഐ ഹർജിയിൽ വ്യക്തമാക്കുന്നു. വിദേശ സംഭാവന സ്വീകരിക്കാൻ ലൈഫ് മിഷന് അനുമതിയില്ല. സംഭാവന വാങ്ങും മുൻപ് കേന്ദ്ര അനുമതി വാങ്ങിയിരുന്നില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടി. ഡിസംബർ 13ന് ലൈഫ് മിഷൻ കേസിലെ സ്റ്റേ കാലാവധി അവസാനിക്കാനിരിക്കെയാണ് സിബിഐയുടെ ഈ നീക്കം.