ഫ്രാങ്കോക്ക് വീണ്ടും തിരിച്ചടി; പുന:പരിശോധന ഹര്‍ജിയും സുപ്രീംകോടതി തള്ളി.

ന്യൂഡൽഹി / കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ നിന്നൊഴിവാക്കണമെന്നാ വശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ആഗസ്റ്റില്‍ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളക്കല്‍ വീണ്ടും ഹരജി നല്‍കിയത്.
മുന്‍ ഉത്തരവില്‍ പിഴവുകള്‍ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളികൊണ്ട് വ്യക്തമാക്കി. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഫ്രാങ്കോ മുളക്കലിന്‍റെ ആവശ്യവും കോടതി പരിഗണിച്ചില്ല. കേസില്‍ നിന്നൊഴിവാ ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിഷപ്പ് ഹരജി നല്‍കിയത്. ആവശ്യത്തില്‍ കഴമ്പില്ലെന്നും ബിഷപ്പ് ഫ്രാങ്കോ വിചാരണ നേരിടണമെന്നും ചീഫ് ജസ്റ്റിസ് ആഗസ്റ്റില്‍ വ്യക്തമാ ക്കിയിരുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണം. വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതി നിരസിച്ചിരുന്നു.