keralaKerala NewsLatest News

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസ്; രണ്ടാം പ്രതി ദിവ്യ ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ ദിവ്യ ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി. അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് ദിവ്യ സ്വമേധയാ എത്തിയത്. ഇതിനുമുമ്പ് കേസിലെ മറ്റ് പ്രതികളായ വിനീതയും രാധാകുമാരിയും ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയിരുന്നു.

ജീവനക്കാർ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നായിരുന്നു ദിയയുടെ ഭർത്താവ് കൃഷ്ണകുമാറിന്റെ പരാതി. ദിയയുടെ വിവാഹത്തിന് ശേഷം കടയുടെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് ഈ ജീവനക്കാരികളായിരുന്നു. സാധനങ്ങൾ വാങ്ങിയ ഉപഭോക്താക്കൾ അടച്ച പണം പ്രതികളുടെ വ്യക്തിഗത ക്യു ആർ കോഡ് വഴിയാണ് സ്വീകരിച്ചിരുന്നത്, എന്നാൽ ഈ തുക ദിയയ്ക്കോ സ്ഥാപനത്തിന് കൈമാറിയിരുന്നില്ല.

ദിയയുടെ സ്ഥാപനത്തിൽ നിന്നും ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ബാങ്ക് രേഖകൾ ഈ ആരോപണത്തെ സ്ഥിരീകരിക്കുന്നതായി അന്വേഷണസംഘം കോടതിയെ അറിയിച്ചു.

വിനീതയെയും രാധാകുമാരിയെയും കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും, ക്യു ആർ കോഡ് വഴി പണം തട്ടിയെടുത്തത് പ്രതികൾ സമ്മതിക്കുകയും ചെയ്തു. ഇതുവരെ 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് വ്യക്തമായതായി അന്വേഷണസംഘം കണ്ടെത്തി. തട്ടിയെടുത്ത പണം പ്രതികൾ തമ്മിൽ പങ്കിട്ടെടുത്തതോടൊപ്പം സ്വർണം വാങ്ങാനായും ഉപയോഗിച്ചതായി അവർ അന്വേഷണത്തിൽ വെളിപ്പെടുത്തി.

Tag: Fraud case in Diya Krishna’s firm; Second accused Divya surrenders at Crime Branch office

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button