Kerala NewsLatest News
സംസ്ഥാനത്ത് ഇന്ന് പി.ജി. ഡോക്ടര്‍മാരുടെ 12 മണിക്കൂര്‍ പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പി.ജി. ഡോക്ടര്‍മാരുടെ 12 മണിക്കൂര്‍ പണിമുടക്ക്. കോവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് പി.ജി. ഡോക്ടര്‍മാര്‍ 12 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്.
സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളേജുകളില്‍ നിന്ന് കോവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതിനാല്‍ പഠനം പ്രതിസന്ധിയിലായതും റിസ്‌ക് അലവന്‍സും സ്‌റ്റൈപ്പന്റ് വര്‍ധന നടപ്പാക്കാത്തതുമാണ് പ്രതിഷേധത്തിന് കാരണം.
അത്യാഹിത വിഭാഗങ്ങളെയും കോവിഡ് ഡ്യൂട്ടിയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നാണ്് സമരക്കാര്‍ പറയുന്നത്.