CinemakeralaLatest News

വഞ്ചനാക്കേസിൽ പ്രതികരിച്ച് നടൻ നിവിൻ പോളി


നിവിൻ പോളി കോടതിയുടെ പരിണനയിലിരിക്കുന്ന കേസാണിതെന്നും കോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് പുതിയ കേസ് എടുത്തതെന്നും സത്യത്തെ വളച്ചൊടിച്ചാണ് പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഫേസ്ബുക്കിലെ കുറിപ്പിൽ നിവിൻ പോളി പറഞ്ഞു.
കോടതിയുടെ പരിഗണനയിലുള്ള ആർബിട്രേഷൻ കേസാണിത്. വസ്തുതകൾ വളച്ചൊടിച്ചിരിക്കുകയാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചു.

ഉചിതമായ നിയമനടപടികൾ പിന്തുടരുമെന്നും സത്യം വിജയിക്കുമെന്നും നടൻ എഴുതുന്നു.നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് പി എസ് ഷംനാസ് ആയിരുന്നു പരാതിക്കാരൻ. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.’ആക്ഷൻ ഹീറോ ബിജു 2 ‘ എന്ന ചിത്രത്തിൽ വഞ്ചന നടന്നു എന്നാണ് ആരോപണം. ഷംനാസിൽ നിന്ന് 1.9 കോടി രൂപ വാങ്ങി സിനിമയുടെ അവകാശം നൽകിയത് മറച്ച് വച്ച് മറ്റൊരാൾക്ക് വിതരണാവകാശം നൽകിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.ഗൾഫിലുള്ള വിതരണക്കാരന് വിദേശ വിതരണാവകാശമാണ് നൽകിയത്. ഗൾഫിലെ വിതരണക്കാരനിൽ നിന്ന് മുൻകൂറായി നിവിൻ പോളിയുടെ ‘പോളി ജൂനിയർ ‘ എന്ന കമ്പനി 2 കോടി കൈപ്പറ്റി എന്നും പി എസ് ഷംനാസ് ആരോപിച്ചു.

#fraude case-response actor Nivin Pauly

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button