DeathKerala NewsLatest NewsNews
ട്യൂഷന് പോകാനിറങ്ങി കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കായലില്‍ കണ്ടെത്തി
ആലപ്പുഴ: കാണാതായ പ്ലസ് വൺ വിദ്യാർഥി കായംകുളം കായലിൽ മരിച്ച നിലയിൽ. മുതുകുളം തെക്ക്പുത്തൻ കണ്ടത്തിൽ മോഹൻദാസിന്‍റെ മകൻ അതുൽ(17)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ട്യൂഷനു പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ അതുലിനെ പിന്നീട് കാണാതാകുകയായിരുന്നു.
വ്യാഴാഴ്ച രാത്രി പത്തരയോടെ കണ്ടല്ലൂർ കീരിക്കാട് ജെട്ടിക്ക് പടിഞ്ഞാറു ഭാഗത്തായാണ് മൃതദേഹം കാണപ്പെട്ടത്. മീൻ പിടുത്തക്കാരുടെ നീറ്റുവലയിൽ മൃതദേഹം കുരുങ്ങുകയായിരുന്നു. തുടർന്ന് ജെട്ടിയിലെത്തിച്ച മൃതദേഹം കനകക്കുന്ന് പോലീസെത്തി കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് ഫലം വന്നശേഷം പോസ്റ്റുമോർട്ടം നടത്തും.