Kerala NewsLatest NewsLocal NewsNews

ഓണത്തിന് കേരളത്തിലെ 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണകിറ്റ്

കേരളത്തിലെ 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണത്തോട് അനുബന്ധിച്ച് പലവ്യഞ്ജനക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പഞ്ചസാര. ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, വെളിച്ചെണ്ണ, സണ്‍ഫ്‌ളവര്‍ ഓയില്‍, പപ്പടം, സേമിയ പാലട, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി, ഗോതമ്പ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങൾ കിറ്റിലുണ്ടാവും. ഓഗസ്റ്റ് അവസാന ആഴ്ചയോടെ ഓണകിറ്റുകളുടെ വിതരണം തുടങ്ങും. ഒപ്പം മതിയായ അളവില്‍ റേഷന്‍ ലഭിക്കാത്ത മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്ക് ഓഗസ്റ്റില്‍ 10 കിലോ അരി വീതം 15 രൂപ നിരക്കില്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button