Latest News
യുപിയിലെ എല്ലാ നഗരങ്ങളിലും സൗജന്യ വൈ ഫൈ; ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍
ലഖ്നൗ: യുപിയിലെ എല്ലാ നഗരങ്ങളിലും ഓഗസ്റ്റ് 15 മുതല്‍ സൗജന്യ വൈ ഫൈ ലഭ്യമാകും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം നഗര വികസന വകുപ്പ് അധികൃതര്‍ ഓഗസ്റ്റ് 15 മുതല്‍ തന്നെ വൈഫൈ ലഭ്യമാക്കും. പ്രധാനയിടങ്ങളില്‍ സൗകര്യം ഉറപ്പുവരുത്താന്‍ ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്കും മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുവാക്കളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ജില്ലാ ആസ്ഥാനങ്ങള്‍, 17 കോര്‍പ്പറേഷനുകള്‍, ഓഫീസുകള്‍, മുനിസിപ്പല്‍ കൗണ്‍സിലുകള്‍, 217 പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ ഓഗസ്റ്റ് 15 മുതല്‍ വൈഫൈ ലഭ്യമാകും.
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനങ്ങളിലൊന്നായിരുന്നു അധികാരത്തിലെത്തിയാല്‍ എല്ലാ നഗരത്തിലും വൈഫൈ എന്നത്.