CinemaentertainmentLatest News

‘ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് നിങ്ങളുടെ ഹൃദയത്തിലേക്ക്’; ഹൃദയ പൂർവത്തിന് നന്ദി അറിയിച്ച് മോഹൻ ലാൻ

ഓണസമ്മാനമായി തിയറ്ററുകളിലെത്തിയ സത്യൻ അന്തിക്കാട് ചിത്രം ‘ഹൃദയപൂർവം’ ത്തിന് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ ഏറ്റെടുത്ത എല്ലാവർക്കും നന്ദി അറിയിച്ച് നടൻ മോഹൻലാൽ സാമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

“ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് നിങ്ങളുടെ ഹൃദയത്തിലേക്ക്. ഹൃദയപൂർവ്വം സിനിമയ്ക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തിനും സന്തോഷത്തിനും അതുല്യമായ അവലോകനങ്ങൾക്കും നന്ദി,” എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.

കാലത്തിനൊത്ത് പുതുക്കപ്പെട്ട സത്യൻ അന്തിക്കാട് ഒരുക്കിയ ചിത്രം, ഹൃദയം നിറഞ്ഞ് ആസ്വദിക്കാവുന്ന കുടുംബചിത്രമാണ്. താരമികവിൽ ഒതുങ്ങാതെ, സ്വാഭാവികവും സൗമ്യവുമായി അഭിനയിക്കുന്ന മോഹൻലാലിനൊപ്പം, യുവതലമുറയുടെ കോമഡി പ്രതിഭയായ സംഗീത് പ്രതാപ് കൂടി ചേരുമ്പോൾ ചിത്രം ആകെ ചിരിമയം തീർക്കുന്നു.

ഒരുകാലത്ത് അനവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ– സത്യൻ അന്തിക്കാട് കൂട്ടുകെട്ട്, പുതിയ തലമുറയ്ക്കും പഴയ കാലത്തെ അതേ മായാജാലം പകർന്നു തരുന്നതിൽ സിനിമ വിജയം നേടുന്നു. ഏറെക്കാലത്തിന് ശേഷം മലയാളി പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു മോഹൻലാലിനെ തന്നെയാണ് സംവിധായകൻ മുന്നിലെത്തിക്കുന്നത്.

Tag: ‘From our hearts to your hearts’; Mohan Lan thanks hridayapoorvam movie, hridhayapoorvam film, sathyan anthikkad film

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button