CinemaLatest NewsNationalTamizh naduUncategorized
കമൽ ഹാസൻ്റെ ആസ്തിയറിഞ്ഞ് ഞെട്ടി തമിഴകം; 176.9 കോടി സമ്പാദ്യം, 131 കോടിയുടെ സ്ഥാവര വസ്‌തുക്കളും 45.09 കോടിയുടെ ജംഗമ വസ്‌തുക്കളും

ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ്റെ ആസ്തിയറിഞ്ഞ് ഞെട്ടി തമിഴകം. 176.9 കോടി രൂപയാണ് കമലിന്റെ സമ്പാദ്യമായി നാമനിർദ്ദേശ പത്രികയിൽ വ്യക്‌തമാക്കുന്നത്. കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽ ജനവിധി തേടുന്നത്.131 കോടിയുടെ സ്ഥാവര വസ്‌തുക്കളും 45.09 കോടിയുടെ ജംഗമ വസ്‌തുക്കളുമാണിവ.
തന്റെ പേരിൽ 49.05 കോടിയുടെ വായ്‌പയുമുണ്ടെന്ന് കമൽ വരണാധികാരിക്ക് സമർപ്പിച്ച സത്യവാങ്‌മൂലത്തിലുണ്ട്. ഭാര്യയോ ആശ്രിതരോ തനിക്കില്ലെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.
മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും ഡി.എം.കെ നേതാവ് സ്‌റ്റാലിനും സത്യവാങ്‌മൂലം സമർപ്പിച്ചു. 6.67 കോടി രൂപയാണ് എടപ്പാടി പഴനിസ്വാമിയുടെ ആസ്‌തി. 7.8 കോടിരൂപയാണ് ഒ.പനീർസെൽവത്തിന്റെ സ്വത്ത് വിവരം. 8.9 കോടിരൂപയാണ് സ്‌റ്റാലിന്റെ സ്വത്തായി സത്യവാങ്‌മൂലത്തിൽ പറഞ്ഞിരിക്കുന്നത്.