Latest NewsNationalNewsUncategorized
രാജ്യത്ത് വീണ്ടുമൊരു സമ്പൂർണ ലോക്ഡൗൺ ഉണ്ടാകില്ല: മന്ത്രി നിർമല സീതാരാമൻ
ന്യൂ ഡെൽഹി: രാജ്യത്ത് വീണ്ടുമൊരു സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപനം ഉണ്ടാകില്ലെന്ന് ധനകാര്യ മന്ത്രി നിർമല സീതാരാമൻ. കോറോണയുടെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തിലും പ്രാദേശികമായ നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.
ഇനിയൊരു ലോക്ഡൗൺ രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നതിനാലാണ് കേന്ദ്ര സർക്കാർ അതേക്കുറിച്ച് ആലോചിക്കാത്തത്. മാത്രമല്ല, രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി വാക്‌സിനേഷനും പരിശോധനയും ഒരുമിച്ച് അതിവേഗതയിൽ കൊണ്ടുപോകുന്ന സാഹചര്യത്തിൽ വീണ്ടുമൊരു ലോക്ഡൗണിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.