ഓണക്കിറ്റ്; ഏലത്തിന് ഗുണനിലവാരമില്ലെന്ന ആരോപണം വാസ്തവ വിരുദ്ധം- മന്ത്രി ജി ആര്‍ അനില്‍
തിരുവനന്തപുരം: ഓണക്കിറ്റിലെ ഏലത്തിന് ഗുണനിലവാരമില്ലെന്ന ആരോപണം വാസ്തവ വിരുദ്ധമെന്ന് മന്ത്രി ജി ആര്‍ അനില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായാണ് മന്ത്രി ജി ആര്‍ അനില്‍ രംഗത്തെത്തിയത്. ഈ ആരോപണം തള്ളിക്കളയേണ്ടതാണെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് കണ്‍സ്യൂമര്‍ ഫെഡ് വഴി നേരിട്ടാണ് ഏലം ശേഖരിച്ചത്. പുറത്ത് നിന്നുള്ള ഏജന്‍സികള്‍ക്ക് അതില്‍ ഒരു പങ്കുമില്ലെന്നും ആരോപണം ഉയര്‍ന്ന സ്ഥിതിക്ക് പരിശോധിക്കാമെന്നും മന്ത്രി ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.
കിറ്റ് വിതരണം ശരിയായി നടന്നിട്ടുണ്ടെന്നും 71 ലക്ഷം പേര്‍ കിറ്റുകള്‍ വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. നേരിട്ട് കൊണ്ടുപോയി കൊടുത്തിട്ടുള്ള കിറ്റുകളുടെ കണക്ക് കൂടി ഉള്‍പ്പെടുത്താന്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഓണക്കിറ്റിലെ ഏലത്തിന് ഗുണനിലവാരമില്ലെന്നും തമിഴ്‌നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും ഇതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് മന്ത്രി ജി ആര്‍ അനില്‍ രംഗത്തെത്തിയത്.