keralaKerala NewsLatest News

ഡാർക്ക് വെബ് വഴി ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസ്; ശൃംഖലയുടെ കേന്ദ്രബുദ്ധിയായി പ്രവർത്തിച്ചത് ഓസ്‌ട്രേലിയയിൽ താമസിക്കുന്ന കൊച്ചി സ്വദേശി

ഡാർക്ക് വെബ് വഴി ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ലഹരിക്കടത്ത് ശൃംഖലയുടെ കേന്ദ്രബുദ്ധിയായി പ്രവർത്തിച്ചത് ഓസ്‌ട്രേലിയയിൽ താമസിക്കുന്ന കൊച്ചി വാഴക്കാല സ്വദേശിയാണെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) കണ്ടെത്തി. ഇയാളെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ഇതിനകം ആരംഭിച്ചതായി എൻസിബി അറിയിച്ചു.

മുമ്പ് ഈ കേസിൽ അറസ്റ്റിലായ എഡിസണെ ചോദ്യം ചെയ്യുന്നതിനിടെയാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഓസ്‌ട്രേലിയയിൽ നിന്ന് ഡാർക്ക് വെബ് വഴി ലഹരി കടത്തൽ നിയന്ത്രിച്ചതും വിൽപ്പനയിൽ നിന്നുള്ള പണം ബിറ്റ്‌കോയിനാക്കി മാറ്റിയതും ഇയാളാണെന്ന് എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബിറ്റ്‌കോയിൻ ഇടപാടുകൾ ഉപയോഗിച്ചത് കള്ളപ്പണം വെളുപ്പിക്കാനും ധനകാര്യ ഇടപാടുകൾ രഹസ്യമാക്കാനുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

‘കെറ്റാമെലോൺ’ എന്ന കോഡ് നാമവും എഡിസണിന് നൽകിയിരിക്കുന്നത് ഇയാളാണെന്ന് വ്യക്തമാകുന്നു. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ എഡിസണെ വീണ്ടും കസ്റ്റഡിയിൽ എടുക്കാൻ സാധ്യതയുണ്ട്. അന്താരാഷ്ട്ര ലഹരി മാഫിയയുമായി ബന്ധമുള്ള ഈ കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുന്നതോടൊപ്പം മുഖ്യപ്രതിയെ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികളും പുരോഗമിക്കുകയാണ്.

Tag: Drug smuggling case to India via dark web; Kochi native living in Australia acted as the mastermind behind the network

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button