keralaKerala NewsLatest News

“സജി തന്നെ ഉപദേശിക്കാനായിട്ടില്ല, സംസാരിക്കുമ്പോൾ സൂക്ഷിക്കണം,”; സജി ചെറിയാനെതിരെ ജി. സുധാകരൻ

മന്ത്രി സജി ചെറിയാനെതിരെ മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ കനത്ത വിമർശനം ഉയർത്തി. “സജി തന്നെ ഉപദേശിക്കാനായിട്ടില്ല, സംസാരിക്കുമ്പോൾ സൂക്ഷിക്കണം,” എന്ന് സുധാകരൻ വ്യക്തമാക്കി. “അതിനുള്ള പ്രായവും രാഷ്ട്രീയ പക്വതയും സജിക്ക് ഇനിയും ലഭിച്ചിട്ടില്ല. ആരോടാണ് സംസാരിക്കുന്നതെന്ന് ഓർക്കണം. തന്നെ പുറത്താക്കാൻ സജി ശ്രമിച്ചെങ്കിലും, എനിക്ക് നേരെ മത്സരിച്ചവരാരും ജയിച്ചിട്ടില്ല. ഞാൻ എല്ലായ്പ്പോഴും പാർട്ടിക്കൊപ്പമാണ്,” അദ്ദേഹം പറഞ്ഞു. സജി ചെറിയാനെതിരെ പാർട്ടി നടപടി ആവശ്യപ്പെട്ട സുധാകരൻ, “പാർട്ടി നശിക്കാൻ പാടില്ല. പാർട്ടി നയം അനുസരിച്ചാണ് ഞാൻ പ്രവർത്തിക്കുന്നത്. പുന്നപ്ര–വയലാറിന്റെ മണ്ണിൽ നിന്നാണ് ഇതെല്ലാം പറയുന്നത്,” എന്നും കൂട്ടിച്ചേർത്തു. “എ.കെ. ബാലനെപ്പോലെ ഞാൻ മാറേണ്ട ആവശ്യമില്ല,” എന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നുവെന്ന് സുധാകരൻ വിലയിരുത്തി. “തന്നെ ആക്രമിച്ചവരോട് പാർട്ടിയോട് ചേർന്ന് പോകാൻ പറയുന്നത് എങ്ങനെ ശരിയാകും? ബാലനെയോ സജിയെയോ സെമിനാറിൽ വിളിക്കാത്തതിൽ ഞാൻ ഉത്തരവാദിയല്ല,” എന്നും അദ്ദേഹം വ്യക്തമാക്കി. “ആലപ്പുഴയിൽ രാഷ്ട്രീയ ഗുണ്ടാ സംഘങ്ങളുടെ ചെറിയൊരു ഗ്രൂപ്പ് ഉണ്ട്. സജി വന്ന് അതു നേരിട്ട് കാണട്ടെ,” എന്നും അദ്ദേഹം വെല്ലുവിളിച്ചു.

മറുപടിയായി, “ജി. സുധാകരൻ പാർട്ടിയുമായി കൂടുതൽ ചേർന്ന് പ്രവർത്തിക്കണം. പാർട്ടിയെ ശക്തിപ്പെടുത്തുക മാത്രമാണ് ലക്ഷ്യം,” എന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം. പ്രശ്നങ്ങൾ തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാൻ താൻ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. ജി. സുധാകരൻ ഉന്നയിച്ച “പാർട്ടിയിലെ ചിലർ തന്നെയാണ് സൈബർ ആക്രമണത്തിന് പിന്നിൽ” എന്ന ആരോപണത്തോടെയാണ് സജി ചെറിയാൻ ഇങ്ങനെ പ്രതികരിച്ചത്.

Tag: Saji himself has not been able to advise, he should be careful when speaking,”; G. Sudhakaran against Saji Cherian

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button